ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ എസ് രാജീവ്. ശിവശങ്കറിന്റെ സ്വർണക്കടത്തിലെ പങ്കിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എസ് രാജീവ്.

കേസുമായി ബന്ധപ്പെട്ട് ഏത് ചോദ്യത്തിന് മറുപടി പറയാനും ശിവശങ്കർ തയ്യാറാണെന്ന് അഭിഭാഷകൻ പറഞ്ഞു. നിയമവിരുദ്ധമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും അതിനാൽ തന്നെ ശിവശങ്കർ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അഭിഭാഷകൻ എസ്. രാജീവ് വ്യക്തമാക്കി.

ശിവശങ്കറിന് ആശങ്കപ്പെടേണ്ട കാര്യമില്ല. പതിനാല് മണിക്കൂർ ചോദ്യംചെയ്യൽ സ്വാഭാവികമാണ്. ശിവശങ്കറിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഭിഭാഷകൻ പറഞ്ഞു.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തിങ്കളാഴ്ച ഒമ്പത് മണിക്കൂറോളം ശിവശങ്കറെ ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യും.

ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ശിവശങ്കരൻ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

pathram desk 2:
Related Post
Leave a Comment