പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഫാസ്ടാഗ് നിര്‍ബന്ധമമാക്കി

ന്യൂഡല്‍ഹി : പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് അവയ്ക്ക് ഫാസ്ടാഗ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രാലയം നിര്‍ദേശിച്ചു. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കണം.

എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രാലയം കത്തയച്ചു. നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിച്ചതായി ഉറപ്പുവരുത്താന്‍ എന്‍ഐസിക്കു പ്രത്യേക നിര്‍ദേശം നല്‍കി. ഫാസ്ടാഗുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഉറപ്പു വരുത്തും.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment