പാക്ക് ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ്

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചു.

ഞായറാഴ്ച റാവല്‍പിണ്ടിയില്‍വച്ചാണു താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തിയത്. താരങ്ങളാരും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. ഇമാദ് വസീം, ഉസ്മാന്‍ ഷിന്‍വാരി എന്നിവരില്‍ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയി.

pathram:
Leave a Comment