ചൈനീസ് വെടിവയ്പ്പ് ; രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വെടിവയ്പ്പില്‍ ഒരു കേണല്‍ അടക്കം രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടിയന്തരയോഗം വിളിച്ച് ചര്‍ച്ച നടത്തി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ച നടന്നുവരുന്നതിനിടെ ഇന്നലെ രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വാരയില്‍ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ രണ്ടു ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തികടന്ന് തങ്ങളുടെ സൈനികരെ ആക്രമിച്ചതായി ചൈന ആരോപിച്ചു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment