ലോക്ഡൗണ്‍ :രാജ്യത്ത് ഗാര്‍ഹിക കലഹം, ബാലപീഡന കേസുകള്‍ വര്‍ധിച്ചു

രാജ്യത്ത് ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവെന്ന് സുപ്രീം കോടതി ജഡ്ജി എന്‍.വി രമണ. ഗാര്‍ഹിക കലഹം, ബാലപീഡന കേസുകള്‍ വര്‍ധിച്ചുവെന്നാണ് ജഡ്ജിയുടെ വിലയിരുത്തല്‍. മഹാമാരി സ്്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും അവകാശങ്ങളെ കൂടിയാണ് ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ അദ്ദേഹം നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയാണ്. ഒരു പുസ്തക പ്രകാശന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ഡൗണ്‍ കാലത്ത് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വലിയ തോതിലുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനം നടന്നു. പല കുടുംബങ്ങളിലും മാനസിക പ്രശ്‌നങ്ങളും അക്രമങ്ങളും നടന്നു. സ്ത്രീകള്‍ക്ക് ജോലി ഭാരം കൂടി. സ്‌കൂളില്‍ പോകാന്‍ കഴിയാതെ കുട്ടികളും ഒറ്റപ്പട്ടു. വീട്ടിലിരുന്നുള്ള ഓഫീസ് ജോലി കുടുംബ ജീവിതത്തെ ഏറെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തില്‍ തന്നെ വര്‍ധിച്ച അക്രമങ്ങളാണ് ഈ ലോക്ഡൗണ്‍ കാലത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

follow us – pathram online

pathram:
Leave a Comment