ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്; 5 ടിവി നൽകി മഞ്ജു വാരിയർ

പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയപ്പോൾ അത് എല്ലാ കുട്ടികളിലേക്കും എത്തുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ ഇടപെടലുകളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. ഇക്കൂട്ടത്തിൽ ടിവി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.

ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ടിവി വാങ്ങി നൽകാമെന്ന് മഞ്ജു വാരിയർ പറഞ്ഞതായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒട്ടേറെ പേരാണ് ഡിവൈഎഫ്ഐ മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്.

റഹീമിന്‍റെ കുറിപ്പ് ഇങ്ങനെ
:

പ്രിയപ്പെട്ടവരെ, റീസൈക്കിൾ കേരള പുരോഗമിക്കുന്നു. ഇപ്പോൾ ഡിവൈഎഫ്ഐ ഒരു പുതിയ ദൗത്യം കൂടി ഏറ്റെടുക്കുന്നു. ഓൺലൈൻ പഠനം മുടങ്ങാൻ പാടില്ല. നമുക്ക് കരുതലാകണം. ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ..

ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും ഞങ്ങളെ ബന്ധപ്പെടാം. അടുത്തുള്ള ഡി വൈ എഫ് ഐ പ്രവർത്തകരുമായോ സ്റ്റേറ്റ് കാൾ സെന്ററുമായോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. റീസൈക്കിൾ കേരളയ്ക്കു നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ടി വി ചലഞ്ച് കൂടി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ടി.വി ചലഞ്ച് ആരംഭിച്ചു ആദ്യ മണിക്കൂറുകളിൽ കാൾ സെന്ററിലേക്ക് വന്നത് നിരവധി ഫോൺ വിളികൾ. നന്മ നിറഞ്ഞ മനസ്സുമായി വിളിച്ചതിൽ മലയാളത്തിന്റെ സ്വന്തം താരം മഞ്ജുവാര്യരും…

ഡിവൈഎഫ്ഐ സ്‌റ്റേറ്റ് കാൾസെന്ററിലേയ്ക്ക് നേരിട്ട് വിളിച്ച് 5 ടിവികൾ നൽകാൻ മഞ്ജു സന്നദ്ധത അറിയിച്ചു. ഹൃദയം നിറഞ്ഞ നന്ദി,
നന്മ നിറഞ്ഞ മനസ്സിന്…

Follow- pathram online

#manjuwarrior #dyfitvchallange

pathram desk 2:
Leave a Comment