രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യാന്‍ പാസ് ആവശ്യമില്ല

രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യുന്നതിനു പൊലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്.

രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പൊലീസ് പാസ് ആവശ്യമാണ്. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കു മാത്രമേ രാത്രി യാത്രയ്ക്ക് അനുവാദം നല്‍കൂവെന്നും ഡിജിപി അറിയിച്ചു.

pathram:
Leave a Comment