ലോക്ഡൗണ്‍ ലംഘനങ്ങളില്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്നു കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ലോക്ഡൗണ്‍ ലംഘനങ്ങളില്‍ സംസ്ഥാനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍.

കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല ആവശ്യപ്പെട്ടു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹികാകലം പാലിച്ചുകൊണ്ടുമാത്രമേ ജോലി ചെയ്യാന്‍ പാടുള്ളു എന്നും കത്തില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ഡൗണ്‍ ഉറപ്പാക്കണം. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

pathram:
Leave a Comment