സൂക്ഷിക്കുക..!!! മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു

വ്യാജസന്ദേശം അയയ്ക്കുന്ന നൈജീരിയന്‍ സംഘത്തിനെതിരെ പോലീസിന്‍റെ മുന്നറിയിപ്പ്.
മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തി.

അന്താരാഷ്ട്ര ബന്ധങ്ങളുളള തട്ടിപ്പ് സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പോലീസ് മേധാവി സി.ബി.ഐയ്ക്ക് കത്തയച്ചു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അയയ്ക്കുന്നതെന്ന വ്യാജേന പണമോ സേവനങ്ങളോ ആവശ്യപ്പെട്ട് ലഭിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

#keralapolice #onlinecheating #pathramonlinelatestnews #pathramonline
#latestnews

pathram desk 2:
Related Post
Leave a Comment