പ്രവാസികൾക്ക് ക്വാറന്റീൻ 7 ദിവസം തന്നെ…

സംസ്ഥാനത്തെ സാഹചര്യം അനുസരിച്ച് പ്രവാസികൾക്ക് ക്വാറന്റീൻ ഏഴു ദിവസമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാംദിവസം കോവിഡ് പരിശോധന. രോഗമില്ലെങ്കില്‍ വീട്ടില്‍ ക്വാറന്റീന്‍ തുടരണം.

അതേസമയം, വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗര്‍ഭിണികളെ വീടുകളില്‍ ക്വാറന്റീലാക്കും. ഗര്‍ഭിണികള്‍ സര്‍ക്ക‍ാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. പുതുതായി ആര്‍ക്കും രോഗബാധയില്ല. ഏഴുപേര്‍ക്കുകൂടി രോഗമുക്തി. കോട്ടയം 6, പത്തനംതിട്ട 1. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 502 പേര്‍ക്കാണ്. ഇപ്പോള്‍ ചികില്‍സയില്‍ 30 പേരാണുള്ളത്. കണ്ണൂരിൽ 18പേർ ചികിത്സയിൽ തുടരുന്നു. സംസ്ഥാനത്ത് 8 ജില്ലകൾ കോവിഡ് മുക്തമായി. പുതിയതായി ഹോട്ട്സ്പോട്ടുകൾ ഇല്ല. ഇനി സംസ്ഥാനത്ത് കോവിഡ് ബാധിതരുള്ളത് ആറുജില്ലകളില്‍ മാത്രമാണ്.
അതേസമയം, ലോക്ഡൗണിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 1200ലേറെ വിദ്യാര്‍ഥികള്‍ കുടുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹി 723, പഞ്ചാബ് 348, ഹരിയാന 89, ഹിമാചല്‍ 17. ഇവരെ തിരിച്ചെത്തിക്കാൻ നോണ്‍സ്റ്റോപ് ട്രെയിന്‍ വേണം. നാലുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍ക്ക് പ്രത്യേകസുരക്ഷ ഏർപ്പെടുത്തി. നാല് വിമാനത്താവളത്തില്‍ ഓരോ ഡിഐജിമാര്‍ക്ക് ചുമതല നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Leave a Comment