രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഗ്രീന്‍,ഓറഞ്ച് സോണുകളില്‍ നിയന്ത്രിത ഇളവുകള്‍ നല്‍കും. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് സോണ്‍ വ്യത്യാസമില്ലാതെ രാജ്യമൊട്ടാകെ നിയന്ത്രണങ്ങള്‍ തുടരും. വ്യോമറെയില്‍മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല. സാമൂഹികരാഷ്ട്രീയസാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.

pathram:
Related Post
Leave a Comment