മെയ് നാലിനു ശേഷമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് നാലിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം തുടരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. പൊതുഗാതാഗതം തത്ക്കാലം പുന:സ്ഥാപിക്കില്ലെന്നും അദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കു മാത്രമായി ഇളവുകളില്‍ തീരുമാനമെടുക്കാനാകില്ല. അതേസമയം സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും അദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകള്‍ തിരിക്കുന്ന കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസു പോലും പോസിറ്റീവ് അല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം.

കേന്ദ്രം ഇന്ന് പുറത്തിറക്കിയ പട്ടിക പ്രകാരം കേരളത്തില്‍ മകാട്ടയവും കണ്ണൂരുമാണ് റെഡ് സോണില്‍. രണ്ട് ജില്ലകള്‍ ഗ്രീന്‍ സോണും ബാക്കി ജില്ലകള്‍ ഓറഞ്ച് സോണുമാണ്. കേരളത്തിന്റെ പട്ടിക പ്രകാരം നാല് ജില്ലകളാണ് റെഡ് സോണിലുള്ളത്.

pathram:
Leave a Comment