ലോക്ക്ഡൗണിനിടെ പോലീസിനെ കബളിപ്പിച്ച് ആംബുലന്‍സില്‍ കേരളത്തിലേക്കു രാത്രിയില്‍ ആളെ കടത്തല്‍

തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും രാത്രികാലങ്ങളില്‍ ആളെ കടത്തിയ ആംബുലന്‍സ് പിടികൂടി. പാറശ്ശാല പോലീസാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ ആംബുലന്‍സ് പിടിച്ചെടുത്തത്.

അമരവിളയിലെ വാഹനപരിശോധനയ്ക്കിടെയാണ് വി.എസ്.ഡി.പി.യുടെ സ്റ്റിക്കര്‍ പതിപ്പിച്ച ആംബുലന്‍സ് പിടികൂടിയത്. പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തിന് സംശയം തോന്നിയതോടെ ആംബുലന്‍സ് പിടിച്ചെടുത്ത് പോലീസിനെ ഏല്‍പിക്കുകയായിരുന്നു.

ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയും ആംബുലന്‍സ് െ്രെഡവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെയും പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പാറശ്ശാലയില്‍ നിന്നും പിടിച്ചെടുത്തത് വി.എസ്.ഡി.പി.യുടെ ആംബുലന്‍സ് അല്ലെന്നും വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനമാണ് പോലീസ് പിടികൂടിയത് എന്നും സംഘടന വിശദീകരിച്ചു.

pathram:
Related Post
Leave a Comment