ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ ‘ശക്തിമാന്‍’ സീരിയല്‍ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല.
സ്വകാര്യ ചാനലുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനിലൂടെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി 1ല്‍ 1997 മുതല്‍ 2005 വരെയായിരുന്നു സംപ്രേഷണം. 90കളിലെ കുട്ടികളുടെ ഹരമായിരുന്നു ശക്തിമാന്‍. ‘ആജ് കി ആവാസ്’ പത്രത്തിന്റെ ഫൊട്ടോഗ്രാഫര്‍ ആയിരുന്ന ‘പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രി’ എന്നായിരുന്നു സീരിയലിലെ ശക്തിമാന്റെ യഥാര്‍ഥ പേര്.
വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത സീരിയൽ വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്തിട്ടുമുണ്ട്. പിന്നാലെ ശക്തിമാന്റെ അനിമേഷൻ 2011ലും ഹമാര ഹീറോ ശക്തിമാൻ എന്നപേരിലൊരു ടിവി സീരിയൽ 2013ലും പുറത്തുവന്നിട്ടുണ്ട്. ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും ഷാരൂഖ് ഖാന്റെ സർക്കസും രജിത് കപൂറിന്റെ ബക്ഷിയും പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് ദൂരദർശൻ നേരത്തേ അറിയിച്ചിരുന്നു.”
Leave a Comment