ചിത്രമെടുത്തത് മലയാളി വിദ്യാര്‍ഥിനിയില്‍നിന്ന്; കൊറോണ വൈറസിന്റെ ചിത്രം ഇന്ത്യ പുറത്തുവിട്ടു

കൊറോണ വൈറസിന്റെ രൂപഘടന എങ്ങനെയെന്ന് ഇന്ത്യ പുറത്തുവിട്ടു. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ്–19 രോഗത്തിനു കാരണമായ സാര്‍സ് – കോവ് –2 വൈറസിന്റെ ചിത്രമെടുക്കാനായത്. ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളായ യുവതിയുടെ സാംപിളില്‍നിന്നാണ് വൈറസിന്റെ ചിത്രമെടുത്തത്.

ഐസിഎംആര്‍–എന്‍ഐവിയിലെ ഗവേഷക സംഘമാണ് വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനയില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നുവന്ന പെണ്‍കുട്ടിയില്‍ കണ്ട വൈറസിന് വുഹാനിലെ വൈറസുമായി 99.98% സാമ്യമുണ്ട്. പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലാണ് (എന്‍ഐവി) വൈറസിന്റെ ജീനുകള്‍ പരിശോധിച്ചത്.

pathram:
Leave a Comment