കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരവധിയാളുകളെ പങ്കെടുപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം

കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് നിരവധിയാളുകളെ പങ്കെടുപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം. കൊറോണ വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്.

വിവാഹങ്ങള്‍ നടത്തുകയാണെങ്കില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

വിവാഹം നടക്കുന്നുണ്ടെന്ന കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും അറിയാമായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഒരുതവണ നേരിട്ടും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച ഫോണിലും വധുവിന്റെ പിതാവിനെ വിളിച്ച് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരുന്നു. ലളിതമായേ വിവാഹം നടത്താവൂ എന്നും നിര്‍ദേശിച്ചിരുന്നു.

വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കൂ എന്നായിരുന്നു ഇവരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment