കേരളം പൂർണമായി അടച്ചിടുന്നതിൽ തീരുമാനം ഉടൻ

കേരളം പൂർണമായി അടച്ചിടുന്നതിൽ തീരുമാനം ഉടൻ എടുക്കുമെന്ന് ചീഫ് സെക്രട്ടറി. കാസർഗോഡ് ജില്ല പൂർണമായി അടച്ചിടും. ജനത കർഫ്യൂ നീട്ടിയേക്കും.

കേരളത്തിലെ ഒന്‍പത്‌ ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് ്ആദ്യം നിര്‍ദേശം നല്‍കിയത്. പിന്നീട് രണ്ട് ജില്ലകള്‍ കൂടി അടച്ചിടാന്‍ തീരുമാനം എടുക്കകുയായിരുന്നു.

ഏഴ് ജില്ലകൾ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.
ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍.

രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

കേന്ദ്രം ലോക്ഡൗൺ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം. അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക തന്നെ പുറത്തിറക്കും.

അവശ്യ സന്ദര്‍ഭങ്ങളിൽ സമയോചിതമായി ഇടപെടാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നൽകിയിച്ചുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു. മാര്‍ച്ച് 31 വരെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംസ്ഥാനകേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കെ.എം.ആര്‍.എല്‍ തീരുമാനമെടുത്തിരിക്കുന്നത്.

pathram desk 2:
Leave a Comment