സംസ്ഥാനത്തെ കൊറോണ ബാധിതതര്‍ 21 ആയി; ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറണ ബാധിതതര്‍ 21 ആയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊറോണ ബാധിതരുടെ 21 ആയി ഉയര്‍ന്നത്.

വിദേശികളുടെ യാത്രാവിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്കു വിധേയരായ വിദേശികള്‍ ഫലം വരാതെ മടങ്ങിപ്പോകാന്‍ പാടില്ല. കോവിഡ്–19 പരിശോധന ഫലപ്രദമാക്കും. റോഡ് യാത്രക്കാര്‍ക്കും പരിശോധനയുണ്ടാകും. ജനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കൂട്ടം കൂടരുത്. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണമെന്നും മന്ത്രി അറിയിച്ചു

pathram:
Related Post
Leave a Comment