കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ സണ്ണി പോള്‍, ജിമ്മി പോള്‍, ജോജി പോള്‍, ജോണി പോള്‍, ജോജു ജോണി, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍- കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി കമ്പനി സിഇഒ സണ്ണി പോളിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഡയറക്ടര്‍മാരായ ജോണി പോള്‍, ജോജി പോള്‍, ജിമ്മി പോള്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡയറക്ടര്‍ ജോജു ജോണി എന്നിവര്‍ സമീപം.

pathram desk 2:
Related Post
Leave a Comment