കൊച്ചി: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ളവയ്ക്കാണ് അവധി.
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണെന്ന് നേരത്തെ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.
എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പിഎസ്സിയും നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിയിട്ടുണ്ട്. ഒമ്പതാം തീയതി നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 30ലേക്കാണ് പിഎസ് സി മാറ്റിവെച്ചത്. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല.
അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും എറണാകുളം കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Leave a Comment