മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഉണ്ട’ യുടെ ടീസര്‍ കാണാം

പുതിയ മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസര്‍ പുറത്തിറങ്ങി.. ഒപ്പമുള്ള പോലീസുകാരെ തോക്ക് കൊണ്ടു വെടി വയ്ക്കാന്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരിശീലിപ്പിക്കുന്നതാണ് ടീസറിലെ പ്രധാന ആകര്‍ഷണം.
പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അനരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെയും ഷൈനിനെയും കൂടാതെ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദ് റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment