തിരുവനന്തപുരത്തെ ആശുപത്രിയില്‍ പെണ്‍കുട്ടിക്കുനേരെ പീഡനശ്രമം

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പതിനൊന്ന് കാരിക്ക് നേരെ പീഡന ശ്രമം ഉണ്ടായതായി പരാതി. പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പ്രതിയെ തിരിച്ചറിയാനായി പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടാകുന്നത്. സ്വകാര്യ ആശുപത്രി പേവാര്‍ഡില്‍ പനിബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. അമ്മയാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. അമ്മ ആശുപത്രി ലാബിലേയ്ക്ക് പോയ സമയത്താണ് പീഡന ശ്രമം നടന്നത്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഒരാള്‍ മുറിയിലേക്ക് കയറി കുട്ടിയെ കടന്ന് പിടിയ്ക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

കുട്ടി നിലവിളിച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. അമ്മ തിരികെ എത്തുമ്പോള്‍ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്. അമ്മയോട് കുട്ടി കാര്യം വെളിപ്പെടുത്തി. ഉടന്‍ തന്നെ പോലീസില്‍ പരാതിയും നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമെന്ന് ബോധ്യമായതോടെ എഫ് ഐ ആര്‍ റജിസ്ററര്‍ ചെയ്തു.

pathram:
Related Post
Leave a Comment