തൃശൂര്‍: തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്പസമയം സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
അമ്മ നേരത്തെ മരിച്ചു പോയ പെണ്‍കുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവള്. പറഞ്ഞുവരുന്നത് മണിക്കൂറുകള്‍ക്ക് മുമ്പ് യുവാവ് തീകൊളുത്തി കൊന്ന നീതുവിനെക്കുറിച്ചാണ്. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളര്‍ന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കത്തിയമര്‍ന്നത്. തൃശൂര്‍ ചിയ്യാരത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ഏഴോടെയാണ് സംഭവം. കൊടകര ആക്സിസ് എന്‍ജി. കോളേജ് വിദ്യാര്‍ഥിനിയാണ് നീതു.
സുഹൃത്ത് വടകര സ്വദേശി നിതീഷ് വീട്ടില്‍കയറി നീതുവിനെ പെട്രോളിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. വീട്ടിലെ ബാത്ത്റൂമില്‍ വച്ചാണ് നീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. മൃതദേഹം കിടന്നിരുന്നത് ഇവിടെയാണ്. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതില്‍ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോള്‍ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു.
നീതുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും കത്തിത്തീര്‍ന്നിരുന്നു. നെഞ്ചില്‍ രക്തം കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാട്ടുകാര്‍ തന്നെ നിതീഷിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Leave a Comment