യാത്രയുടെ ഡിജിറ്റല്‍ റൈറ്റ് വന്‍തുകയ്ക്ക് സ്വന്തമാക്കിയത്…

വാഷിങ്ടണ്‍: വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ‘യാത്ര’ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വൈ.എസ്.ആറിന്റെ മൂന്ന് മാസം നീണ്ടുനിന്ന പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഭൂമിക ചൗളയാണ് വൈ.എസ്.ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈ.എസ്.ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനി മണിരത്നവും അഭിനയിച്ചിരിക്കുന്നു.

pathram:
Related Post
Leave a Comment