സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ

അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ്. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ഉഷാ സാലി എന്ന വനിതയാണ് പരാതിക്കാരി.
പരാതിയില്‍ മാര്‍ച്ച് 29ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 2016ല്‍ തോട്ടപ്പള്ളി ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണോത്ഘാടന വേളയില്‍ വേദിയില്‍ ഉണ്ടായിരുന്ന സിപിഎം ബ്രഞ്ച് സെക്രട്ടറി കൂടിയായ ഉഷാ സാലിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് പരാതി. അന്നുതന്നെ സുധാകരനെതിരെ അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയെടുത്തില്ലെന്നും ഇവര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. സുധാകരനോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment