‘ജൂണി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: യുവനടി രജിഷ വിജയന്‍ രണ്ട് കഥാപാത്രങ്ങളായിട്ടെത്തുന്ന പുതിയ ചിത്രം ‘ജൂണി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ഥിനിയായാണ് രജിഷ എത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജൂണ്‍.

ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കില്‍ താരമെത്തും. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 17 മുതല്‍ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. െ്രെഫഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂണ്‍. നവാഗതരായ ജിതിന്‍ സ്റ്റാന്‍സ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സം?ഗീത സംവിധായകന്‍ ഇഫ്തി. തിരക്കഥ അഹമ്മദ് കബീര്‍, ലിബിന്‍, ജീവന്‍. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രജിഷ വിജയന്‍ സ്വന്തമാക്കിയിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നിവയാണ് രജിഷ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

pathram:
Leave a Comment