ഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ . രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായി. രാജ്യത്തിന്റെ ആത്മഭിമാനം ഉയര്‍ത്തി. 2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചുവെന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 2018 ഡിസംബറില്‍ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ കഴിഞ്ഞു. സമ്പദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി.
പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. രാജ്യത്തെ 98 ശതമാനം ഗ്രാമങ്ങളിലും തുറസായ സ്ഥലത്തെ മല വിസര്‍ജനം ഇല്ലാതാക്കി.
സുതാര്യത വര്‍ധിപ്പിച്ച് അഴിമതി തടഞ്ഞു. വായ്പാ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മൂന്ന് ലക്ഷം കോടി കിട്ടാക്കടം തിരിച്ചുപിടിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം ഉയര്‍ത്തി. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ബാങ്കുകളുടെ ലയനം വഴി രാജ്യ മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പാര്‍ലമെന്റിലെത്തി. തുടര്‍ന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു.ബജറ്റ് അവതരണം തുടങ്ങുന്നതിന് മുന്‍പ് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബജറ്റ് ചോര്‍ന്നുവെന്നതടക്കമുള്ള ആരോപണങ്ങളിലാണ് ബഹളം
Leave a Comment