നടിയെ ആക്രമിച്ച കേസ്: വിചാരണ കേള്‍ക്കാന്‍ സമ്മതമല്ലെന്ന് വനിതാ ജഡ്ജിമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി കേസ് കേള്‍ക്കാനുള്ള സാധ്യത മങ്ങി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ കണ്ടെത്താനായില്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിമാര്‍ അസൗകര്യം അറിയിച്ചതായും രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ വനിതാ ജഡ്ജിയെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ വിശദീകരണം.

തൃശൂര്‍ ജില്ലയിലെ വനിതാ ജഡ്ജിമാര്‍ വിസമ്മതം അറിയിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാര്‍ സന്നദ്ധരാണോയെന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിയെ പരിഗണിക്കാനാകുമോ എന്ന സര്‍ക്കാരിന്റെ അഭിപ്രായവും ഹൈക്കോതി പരിഗണിക്കുന്നുണ്ട്.

കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിച്ചത്.

pathram:
Related Post
Leave a Comment