പോക്കറ്റിലിരുന്ന ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു

കൊളമ്പസ്: ആപ്പിളിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു. യുഎസിലെ ഓഹിയോയിലെ കൊളംബസ് സ്വദശിയുടെ കയ്യിലെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ജോഷ് ഹിലാര്‍ഡ് ഐ ഫോണ്‍ വാങ്ങിയത്. പോക്കറ്റിലിരുന്ന ഐഫോണ്‍ XS മാക്‌സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഡിസംബര്‍ 31 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സംഭവം നടന്നത്.
ഫോണ്‍ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആപ്പിള്‍ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹിലാര്‍ഡ് പറയുന്നു. ഫോണ്‍ തീപിടിച്ച ഉടനെ കസ്റ്റമര്‍ കെയറുമായി അനുകൂലമായ ഒരു പ്രതികരണം ഉണ്ടായില്ലെന്നാണ് ഇയാള്‍ പറയുന്നത്.
നിരവധി തവണ ആപ്പിള്‍ സ്‌റ്റോറുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ പോലും കമ്പനി തയാറായില്ലെന്നും ഇയാള്‍ പറയുന്നു. മൂന്നാഴ്ച മുന്‍പാണ് ഏതാണ്ട് 1.10 ലക്ഷം രൂപയ്ക്ക് അടുത്തുള്ള തുക മുടക്കി ഇയാള്‍ ഐഫോണ്‍ തട മാക്‌സ് വാങ്ങിയത്. കത്തിയ ഐഫോണ്‍ തട മാക്‌സിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

pathram:
Leave a Comment