നെയ്യാറ്റിന്‍കര സനല്‍ കൊലപാതകം: ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു.
വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാര്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തി പോലീസില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനക്കും വരുന്നുണ്ട്.
ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ മരിച്ച സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ മുതല്‍ ഉപവാസ സമരം ആരംഭിച്ചിരുന്നു

pathram:
Related Post
Leave a Comment