കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്‌,ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 27 ലേക്ക് മാറ്റി

കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി. സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.അതേസമയം ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്റില്‍ വിട്ടു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. കന്യാസ്ത്രീ ആദ്യം തനിക്കെതിരെ നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം ആരോപിച്ചിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെന്നും കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടിത്തിയിട്ടുണ്ടെന്നും ഫ്രങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

pathram desk 2:
Related Post
Leave a Comment