ബിഗ് ബോസ് ഹൗസില്‍ സാബു ഒളിഞ്ഞു നോക്കി!!! ശിക്ഷ വിധിച്ച് ബിഗ് ബോസ്

വ്യത്യസ്തമായ ടാസ്‌കുകളുമായി 81 ദിവസം പിന്നിട്ട ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ക്യാപ്റ്റനായ അതിഥിയും ഷിയാസും ഒഴികെയുള്ളവരെല്ലാം ഇത്തവണ എലിമിനേഷന്‍ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുകയാണ്. അതാത് ആഴ്ചയിലെ പ്രകടനത്തിനോടൊപ്പം തന്നെ പ്രേക്ഷകരുടെ വോട്ടിങ്ങും കൂടി പരിഗണിച്ചതിന് ശേഷമാണ് ഇത്തവണ ആരാണ് പുറത്തുപോവുന്നതെന്ന് തീരുമാനിക്കുന്നത്. വോട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ നില ഭദ്രമാക്കാനായി ഫാന്‍സ് പ്രവര്‍ത്തകര്‍ ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്.

സാബു മോന്‍ ആര്‍മിയും പേളി ആര്‍മിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളിലെല്ലാം ചൂടുപിടിച്ച ചര്‍ച്ചകളാണ് അങ്ങേറുന്നത്. ഇത്തവണ പുറത്തേക്ക് പോവുന്നത് തങ്ങളുടെ പ്രിയതാരമായിരിക്കരുതെന്ന നിലപാടിലാണ് ഫാന്‍സുകാര്‍. അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കുന്നതില്‍ അഗ്രഗണ്യനായ ബിഗ് ബോസിന്റെ തീരുമാനം പ്രവചനാതീതമാണ്. എലിമിനേഷന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ ഇത്തവണ പുറത്തേക്ക് പോവുന്നത് ആരാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറാറുണ്ട്. കുതന്ത്രങ്ങളുമായി മുന്നേറുന്ന ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ സാബുമോന് കഴിഞ്ഞ ദിവസം എട്ടിന്റെ പണിയാണ് ബിഗ് ബോസ് നല്‍കിയത്.

വ്യത്യസ്തമായ ടാസ്‌ക്കുകളുമായാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത്. വ്യക്തിഗതമായും ഗ്രൂപ്പുകളായും തിരിച്ചാണ് ടാസ്‌ക്കുകള്‍ നടത്തുന്നത്. ഗ്രൂപ്പ് ചേര്‍ന്നുള്ള ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയത്. നിത്യേന ടാസ്‌ക്ക് നല്‍കാറുണ്ട്. ഒളിച്ചുകളി ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ട് ഗ്രൂപ്പുകളായി ചേര്‍ന്നാണ് മത്സരങ്ങള്‍ നടത്തിയത്. പേളി, ശ്രീനി, സുരേഷ്, സാബു എന്നിവര്‍ ഒരേ ടീമിലായിരുന്നു. അര്‍ച്ചന, അതിഥി, ഷിയാസ്, ബഷീര്‍ ഇവരായിരുന്നു എതിര്‍ടീമിലുണ്ടായിരുന്നത്.

എതിര്‍ടീമിന്റെ അസാന്നിധ്യത്തില്‍ പെട്ടികള്‍ക്കുള്ളില്‍ ഒളിക്കുന്നതായിരുന്നു ടാസ്‌ക്ക്. പെട്ടിക്കുള്ളിലുള്ളവരെ കണ്ടെത്തുന്നതിനായി എന്തും വിളിച്ച് ചോദിക്കാം. പ്രകോപിപ്പിച്ചോ അവരെക്കുറിച്ചുള്ള കാര്യം പറഞ്ഞോ കണ്ടുപിടിക്കാം. ആദ്യ ഘട്ടത്തില്‍ ഇരുടീമുകളും ഈ മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ കനത്ത പരാജയമായിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തില്‍ വിജയമെന്ന ലക്ഷ്യവുമായാണ് ഇരുടീമുകളും ഇറങ്ങിയത്. ഷിയാസിന്റെ ടീമായിരുന്നു ആദ്യമെത്തിയത്. ഇവര്‍ക്ക് ആളെ കണ്ടെത്താനായിരുന്നില്ല. പിന്നീടെത്തിയ സാബുവും സംഘവും ഒളിച്ചിരുന്ന ബഷീറിനെ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ പരാജയമായിരുന്നുവെങ്കിലും രണ്ടാംഘട്ടത്തില്‍ വിജയിച്ചതിന്റെ ത്രില്ലിലായിരുന്നു സാബുവിന്റെ ടീം. എന്നാല്‍ ഇത്തവണ ജയിച്ചതിന് പിന്നിലെ കാര്യത്തെക്കുറിച്ച് ബിഗ് ബോസ് തന്നെയാണ് വ്യക്തമാക്കിയത്. എതിര്‍ ടീം ഒളിക്കുന്നത് സാബു ഒളിഞ്ഞുനോക്കിയിരുന്നുവെന്ന് ബിഗ് ബോസ് തന്നെയാണ് വ്യക്തമാക്കിയത്. ഇതോടെയാണ് ഈ ഗ്രൂപ്പ് വിജയിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. ചുറ്റും ക്യാമറകളുളള കാര്യം തന്നെ മറന്ന രീതിയിലായിരുന്നു സാബുവിന്റെ ഈ പ്രവര്‍ത്തിയെങ്കിലും ബിഗ് ബോസ് അത് കൈയ്യോടെ പിടികൂടുകയായിരുന്നു.

നിബന്ധനകള്‍ പാലിക്കാതെ ടാസ്‌ക്ക് പെര്‍ഫോം ചെയ്തതിന് ഇത്തവണ സാബുവിന് ശിക്ഷ വിധിക്കുകയായിരുന്നു ബിഗ് ബോസ്. മറ്റുളവര്‍ക്കെല്ലാം പാഠമെന്ന നിലയില്‍ കൂടിയാണ് ഈ ശിക്ഷ. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ മത്സരാര്‍ത്ഥികള്‍ പകച്ച് നിന്നെങ്കിലും ബിഗ് ബോസ് ശിക്ഷയുമായി മുന്നോട്ട് പോവുകയായിരുന്നു. മത്സരച്ചൂട് കനക്കുന്നതിനിടയില്‍ വിജയത്തിലേക്കെത്താനായി ഏത് തരത്തിലുള്ള തന്ത്രവും പയറ്റുമെന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. സാബു ഇങ്ങനെ ചെയ്തതില്‍ പലര്‍ക്കും പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയിരുന്നുമില്ല.

മത്സരാര്‍ത്ഥികള്‍ക്ക് ഒളിക്കുന്നതിന് വേണ്ടി നല്‍കിയ പെട്ടിയില്‍ സാബുവിനോട് കയറി ഇരിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെ കാണുന്നതിനായി പെട്ടിയില്‍ ചെറിയ ദ്വാരമുണ്ടാക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. സ്വയം കുഴിച്ച കുഴിയില്‍ വീഴുകയെന്ന അവസ്ഥയിലായിരുന്നു സാബു. മത്സരത്തില്‍ വിജയിക്കുകയെന്ന ലക്ഷ്യത്തോടെ വെറുതെ ഒളിഞ്ഞുനോക്കിയപ്പോള്‍ ഇത്രയും വലിയൊരു തിരിച്ചടി താരവും പ്രതീക്ഷിച്ചിരുന്നില്ല.

ഇനിയൊരറിപ്പുണ്ടാവുന്നത് വരെ പെട്ടിയില്‍ത്തുടരാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. വിയര്‍ത്ത് കുളിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. വൈകുന്നേരത്തോടെയാണ് താരത്തെ പുറത്തിറക്കിയത്. ഇതിനിടയില്‍ മറ്റുള്ളവര്‍ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അതിഥിയുമായി താരം വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. റാണി പദവി ലഭിച്ച അതിഥി ഷിയാസിന് ശിക്ഷ വിധിച്ച ശേഷം ഉടുപ്പിനകത്ത് താക്കോല്‍ സൂക്ഷിച്ചിരുന്നു. താക്കോലെടുക്കാനായി ഉടുപ്പിനകത്തേക്ക് കൈയ്യിട്ട സാബുവിനെ താരം പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിഥി അങ്ങനെ ചെയ്യാന്‍ പാടില്ലെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. പിന്നീട് താരം ക്ഷമാപണം നടത്തുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment