ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസം; ശാസ്ത്രീയ പഠനം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമെന്നും ശാസ്ത്രീയ പഠനം നടത്താനായി സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിനോട് നിര്‍ദേശിച്ചതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഉയര്‍ന്ന അതേ അളവിലോ കൂടുതലോ വെള്ളം വറ്റുന്നു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം അറിയിച്ചയായി മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിഭാസം ശുഭസൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയം ഉണ്ടായ ഇടങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജല അതോറിറ്റി സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ഉപയോഗിച്ച് ജലവിതരണം നടത്തണം. ശബരിമലയിലെ കുടിവെള്ള സംവിധാനം മണ്ഡലകാലത്ത് മുമ്പ് ശരിയാകുമെന്നാണ് പ്രതീക്ഷ. കുന്നാര്‍ ഡാമും ജലവിതരണ പമ്പുകളും എല്ലാം തകരാറിലാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉള്‍പ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുകയാണ്. പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരള്‍ച്ചയ്ക്കു കാരണമെന്നാണു നിഗമനം. പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. പലയിടങ്ങളിലും പൊഴി മുറിക്കുകയും ചെയ്തിരുന്നു.

വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത്. നദികളിലെ മണലെടുപ്പു വര്‍ധിച്ചതും വെള്ളം സംഭരിച്ചുനിര്‍ത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്. പല പ്രദേശങ്ങളിലും കിണര്‍ജലം താഴുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

pathram desk 1:
Leave a Comment