തിരുവനന്തപുരം: യുവാവ് പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയ യുവതിയെ അന്വേഷണത്തിനൊടുവില്‍ കള്ളക്കേസ് നല്‍കിയതിന് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര ചിത്ര നഗറില്‍ പുതുവല്‍ മണക്കാട് വീട്ടില്‍ പ്രീതയാണ് ഒരാഴ്ച മുമ്പ് സുരേഷ് എന്ന യുവാവ് മര്‍ദിച്ചുവെന്നും കടന്നു പിടിച്ചുവെന്നും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുരേഷ് കുറ്റം നിഷേധിച്ചു.
യുവതിയുടെ വീടിന്റെ പരിസരത്ത് പോലീസ് അന്വേഷിച്ച് എത്തിയതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്താകുന്നത്. തുടര്‍ന്ന് സുരേഷിനെയും സ്റ്റേഷനില്‍ എത്തിയ നാല് പേരെയും ഉള്‍പ്പെടുത്തി പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തി. തിരിച്ചറിയല്‍ പരേഡില്‍ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടികാണിച്ചത്. ഇതോടെ യുവതിയുടെ കള്ളം പുറത്തായി. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി സത്യം വെളിപ്പെടുത്തുകയായിപരുന്നു.
സുരേഷിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ പതിനായിരം രൂപ തരാമെന്ന് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ സുബ്രഹ്മണ്യന്‍ വാഗ്ദാനം നല്‍കി. ഇത് പ്രകാരമാണ് താന്‍ സുരേഷിനെതിരെ കള്ളക്കേസ് കൊടുത്തതെന്നായിരുന്നു യുവതിയുടെ മൊഴി. സുരേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് സുബ്രഹ്മണ്യന്‍. വ്യക്തി വൈരാഗ്യം തീര്‍ക്കാനായി സുരേശഷിനെ കുടുക്കാനാണ് സുബ്രഹ്മണ്യം യുവതിക്ക് പണം നല്‍കിയത്. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് യുവതിയുടെ പേരില്‍ കെസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം യുവതിയെ കള്ളക്കേസിന് പ്രേരിപ്പിച്ച സുബ്രമണ്യന്‍ ഒളിവിലാണ്.\
Leave a Comment