പ്രളയനഷ്ടം പരിഹരിക്കാന്‍ 3000 കോടി വായ്പയെടുക്കാന്‍ ഒരുങ്ങി കേരളം, ലോകബാങ്ക് സംഘം നാളെയെത്തും

തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തിനുണ്ടായ ഭീമമായ നഷ്ടം പരിഹരിക്കാന്‍ ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ 3000 കോടി രൂപയുടെ വായ്പ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടചര്‍ച്ചകള്‍ക്ക് ലോകബാങ്ക് സംഘം നാളെ കേരളത്തിലെത്തും.

നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തുകയുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക. അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനായിരിക്കും സംസ്ഥാനം പ്രധാനമായും വായ്പ തേടുക. കേരളത്തെ സഹായിക്കാന്‍ ലോകബാങ്ക് മുന്‍പേ തന്നെ സന്നദ്ധത പ്രകടിപ്പിച്ചതുമൂലം കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായസന്നദ്ധത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര ഏജന്‍സികളെ വായ്പയ്ക്കായി സമീപിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വമനുസരിച്ച് രാജ്യാന്തരവായ്പകളെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്.

pathram desk 2:
Related Post
Leave a Comment