കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഒരോ സമയത്തും ഒരോ ചലഞ്ച് വൈറലാകാറുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് കീ കീ ചലഞ്ചാണ്. നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. എന്നാല്‍ ചലഞ്ചിന് വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കീ കീ ഡൂ യൂ ലവ് മീ, ആര്‍ യൂ റൈഡിംഗ് ‘ എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി, ഡോര്‍ തുറന്ന് വാഹനത്തിനൊപ്പം സഞ്ചരിച്ച് നൃത്തം ചെയ്ത് തിരികെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ കയറുന്നതാണ് കീ കീ ചലഞ്ച്.
കനേഡിയന്‍ പോപ്പ് ഗായകന്‍ ഡ്രേക്കിന്റെ ‘ഇന്‍ മൈ ഫീലിംഗ്‌സ് ‘ എന്ന ഗാനത്തിലെ വരികളാണ് ചലഞ്ചിനുപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന കീ കീ ചലഞ്ചിനെതിരെ ആഗോളതലത്തില്‍ തന്നെ മുന്നറിയിപ്പുകളുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും കീ കീ ചാലഞ്ചിന്റെ ഭാഗമായി സിനിമാ താരങ്ങളുള്‍പ്പെടെയുള്ളവര്‍ ഗെയിമില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ ചലഞ്ച് എല്ലാം പണ്ട് നമ്മൂടെ സ്വന്തം ലാലേട്ടനും മമ്മുക്കയും ചെയ്തതാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ഇതിനായി തെളിവും അവര്‍ നല്‍കുന്നുണ്ട്. 1983ല്‍ പുറത്തിറങ്ങിയ ‘നാണയം’ എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് കീ.കീ ചലഞ്ചായി ട്രോളന്‍മാര്‍ അവതരിപ്പിക്കുന്നത്.
‘പോം…പോം..ഈ ജീപ്പിന് മദമിളകി’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശ്യാം സംഗീതം നല്‍കുകയും യൂസഫലി കേച്ചേരി വരികളെഴുതുകയുമാണ് ചെയ്തത്. യേശുദാസും ജയചന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തുറന്ന ജീപ്പില്‍ വരുന്ന മമ്മൂട്ടിയും മോഹന്‍ലാലും റോഡില്‍ രണ്ട് പെണ്‍കുട്ടികളെ കാണുമ്പോള്‍ ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്നതാണ് ഇത്. വീഡിയോ ഇതിനൊടകം ഹിറ്റായിരിക്കുകയാണ്.
Leave a Comment