ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ, ദാസ്യപ്പണിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദാസ്യപ്പണി വിഷയത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

പൊലസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍, സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ്. ജനസേവകരായ പൊലിസും അതുപോലെ ആയിരിക്കണം. ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പൊലിസ് മുന്‍ഗണന നല്‍കേണ്ടത്. പൊലിസുകാരേയും ക്യാമ്പ് ഫോളോവര്‍മാരേയും ഒപ്പം നിറുത്തണം. എന്നാല്‍, ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു

pathram desk 2:
Related Post
Leave a Comment