സെന്റ് പീറ്റേഴ്സ്ബര്‍ഗ്:പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബ്രസീലിന്റെ മുന്നേറ്റം കോസ്റ്ററീക്കന്‍ പ്രതിരോധം പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയാണ്. ആദ്യ പകുതി പി്ന്നിട്ടപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല.
ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ കോസ്റ്റാറിക്കാ ബോക്സിന് മുന്നില്‍ നിന്ന് ബ്രസീല്‍ ഫ്രീ കിക്ക് നേടിയെടുത്തു. എന്നാല്‍ അത് മുതലാക്കാന്‍ കാനറികള്‍ക്ക് കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം ബ്രസീലിനെ ഞെട്ടിക്കാന്‍ ലഭിച്ച അവസരം കോസ്റ്റാറിക്കയും പാഴാക്കി. കൂടുതല്‍ സമയവും പന്ത് ബ്രസീലിന്റെ കാലുകളിലായിരുന്നു. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ കോസ്റ്റാറിക്ക ബ്രസില്‍ പ്രതിരോധത്തെ പരിശോധിച്ച് കൊണ്ടിരുന്നു.അതിനിടെ ഫിര്‍മിന്യോ ഒരു പന്ത് വലയിലെത്തച്ചെങ്കിലും ഓഫ് സൈഡായിരുന്നു.
ഗ്രൂപ്പ് ഇ യിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീലിനും സെര്‍ബിയയോട് തോറ്റ കോസ്റ്ററീക്കയ്ക്കും ജയിച്ചാലേ മുന്നോട്ടുള്ള വഴി ഉറപ്പിക്കാനാകൂ. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടും യുറഗ്വായും ഇറ്റലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് കറുത്ത കുതിരകളായി മുന്നേറി ക്വാര്‍ട്ടര്‍ വരെ എത്തിയ കോസ്റ്ററീക്കയെ നിസ്സാരമായി കാണാനാകില്ല.
Leave a Comment