കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല, വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും വിഷയം പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കേരളത്തിലെ പല പദ്ധതികളും വൈകുന്നതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്തു നല്‍കാന്‍ മടിക്കുന്നതു കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചേക്കുമെന്നു വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ നാല് ബജറ്റുകളിലും കോച്ച് ഫാക്ടറിയെ പാടെ അവഗണിക്കുകയായിരുന്നു.2008 ഫെബ്രുവരി 25ന് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ആണ് പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്.

യു.പി.എ സര്‍ക്കാരില്‍ ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായിരിക്കെ 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനവും നടന്നു. പിന്നീട് ആറുവര്‍ഷമായിട്ടും യാതൊരു അനുകൂല നടപടികളും ഇല്ലാതിരിക്കെയാണ് നിലവില്‍ പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യകത റെയില്‍വേയ്ക്കില്ല. മെയിന്‍ ലൈന്‍ കോച്ചുകളുടെ നിര്‍മാണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും റെയില്‍വേ എം.പി എം.ബി രാജേഷിനെ രേഖാമൂലം അറിയിച്ചത്.

pathram desk 2:
Related Post
Leave a Comment