അഭ്യൂഹങ്ങള്‍ക്ക് വിട…. നിക്കുമായിട്ടുള്ള പ്രണയം സ്ഥിരീകിച്ച് പ്രിയങ്ക ചോപ്ര

കൊച്ചി:രണ്‍ബീര്‍-ആലിയ പ്രണയത്തിനുപിന്നാലെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും താന്‍ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്.

പാര്‍ട്ടികളും പൊതു ഇടങ്ങളിലും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായത്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലുളള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാമുകന്‍ നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ ന്യൂ ജഴ്‌സിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

നിക്കിന്റെ കൈ പിടിച്ചാണ് പ്രിയങ്ക വിവാഹത്തിനെത്തിയത്. വിവാഹത്തിനെത്തിയ പ്രിയങ്ക നിക്കിന്റെ കുടുംബവുമായി സംസാരിച്ചതയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറയുമ്പോഴും പ്രിയങ്കയോ നിക്കോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

pathram desk 2:
Related Post
Leave a Comment