സംശയം വേണ്ട… എമി ജാക്‌സണ്‍ സ്വവര്‍ഗാനുരാഗി തന്നെ!!! ഭാര്യയാണെന്ന വെളിപ്പെടുത്തലുമായി നീലം ഗില്ലി

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ ബ്രിട്ടീഷ് താരം എമി ജാക്സണാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മോഡലും സുഹൃത്തുമായ നീലം ഗില്ലിനൊപ്പം നില്‍ക്കുന്ന ചിത്രത്തിന് ‘വൈഫ് ലൈഫ്’ എന്ന് എമി വിശേഷണം നല്‍കിയതാണ് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ചിത്രം വൈറലായതിന് പിന്നാലെ എമി സ്വവര്‍ഗാനുരാഗിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഏതെങ്കിലും സിനിമയുടെ ഭാഗമാകാം എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് ഇപ്പോള്‍ നീലം ഗില്‍ സ്ഥിതീകരണുമായി രംഗത്തെത്തിയത്.

ഇരുപത്തിമൂന്നുകാരിയായ നീലം ഇന്ത്യന്‍ വംശജയുമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം മോഡലുമായിട്ടുണ്ട്. വിയന്നയില്‍ നടന്ന ലൈഫ് ബോള്‍ ഇവന്റില്‍ എമിയോടൊപ്പമാണ് നീലം പങ്കെടുത്തത്. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ നീലം കുറിച്ചിരിക്കുന്നതും ഭാര്യയെന്നാണ്. രണ്ടു വധുക്കളുടെ ഇമോജിയും നല്‍കിയിട്ടുണ്ട്. ഇതോടെ ഇരുവരും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് സൂചന.
എന്നാല്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് ബിസിനസ്‌കാരന്‍ ജോര്‍ജ് പനായോട്ടുമായി എമിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. വാലന്റൈന്‍സ് ഡേയ്ക്ക് ജോര്‍ജിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതിനിടെയാണിപ്പോള്‍ നീലവുമായുള്ള ബന്ധം.

pathram desk 1:
Related Post
Leave a Comment