കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടു… പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ!!! പിഷാരടിയുടെ ഫോട്ടോ വൈറലാകുന്നു

കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ് പഴയ ഫോട്ടോ കുത്തിപ്പൊക്കല്‍. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്.

കുത്തിപ്പൊക്കലിനെ തുടര്‍ന്ന് പലരുടേയും പല പഴയ ഫോട്ടോകളും ഫേസ്ബുക്കില്‍ വൈറലായിരിന്നു. അത്തരത്തില്‍ ഇപ്പോള്‍ വൈറലാകുകയാണ് രമേശ് പിഷാരടിയുടെ ഒരു പഴയ ഫോട്ടോ. പിഷാരടി തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങള്‍ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രം പോസ്റ്റ്െചയ്ത് മറ്റുള്ളവര്‍ക്ക് മാതൃകയായി. എന്നാല്‍ കൂടെ രണ്ടുസുഹൃത്തുക്കള്‍ക്ക് നല്ല കിടിലന്‍ പണിയും.

‘എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെ തന്നെയാണ് പണി…കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്ബോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ് കെ എന്‍) ആണ്.’ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി പറഞ്ഞു. കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതു കൊണ്ട് കൂട്ടുകാരുടെ പേരെടുത്ത് പറഞ്ഞായിരുന്ന പിഷുവിന്റെ പണി.

രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ’, വടിവേലുവിന്റെ ഡ്യൂപ്പ് ആയി അഭിനയിച്ചൂടായിരുന്നോ പിഷൂ ആ കാലത്ത്….!, പഴയ ഫോട്ടം കുത്തിപ്പൊക്കുന്നതിനു മുന്‍പ് സൈക്കിളിലോടിക്കല്‍ മൂവ്…ഇങ്ങനെ തുടരുന്നു കമന്റുകള്‍. പിന്നെ ചിലര്‍ പിഷാരടിയുടെ പഴയ ഫോട്ടോകളും കമന്റായി ഇടുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment