കോട്ടയം: കെവിന്റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളല്ല വെള്ളത്തില്‍ വീണതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കെവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ശശീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കെവിന്റെ ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.
മര്‍ദിച്ച് വെള്ളത്തില്‍ ഇട്ടതാണോ, അതോ ആക്രമിസംഘം ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയും പ്രതിയാകും. കേസില്‍ 14 പ്രതികളെന്നും ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിലേക്ക് ചേര്‍ക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇരുവരും ഒളിവിലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ഐ.ജി വിജയ് സാഖറെ സമ്മതിച്ചു. എസ്ഐയ്ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെങ്കിലും ക്രിമിനല്‍ കുറ്റമില്ലെന്നും സാഖറെ അവകാശപ്പെട്ടു.
തട്ടിക്കൊണ്ട് പോയ കാര്‍ ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐനേതാവും നീനുവിന്റെ ബന്ധുവുമായി നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിരിന്നു. ഇവര്‍ക്കുപുറമെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.
അതേസമയം, കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്നവര്‍ എല്ലാം ഒളിവിലാണ്. തെന്മലയില്‍ ചാക്കോയുടെ വീട്ടിലെത്തിയ പൊലീസ് പൂട്ടുപൊളിച്ച് പൊലീസ് വീടിനുള്ളില്‍ കടന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചില്ല. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസറ്റ്മോര്‍ട്ടം നടന്നത്.
Leave a Comment