വസ്ത്രത്തെകുറിച്ചുള്ള വിവാദത്തില്‍ വീണ്ടും അകപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍. വസ്ത്രത്തിന്റെ ഇറക്കകുറവായിരുന്നു ഇതിനുമുന്‍പ് സ്വരയെ കുടുക്കിയതെങ്കില്‍ ഇക്കുറി സ്വര ധരിച്ച ഉടുപ്പ് നിര്‍മ സോപ്പിന്റെ പരസ്യത്തിലെ പെണ്കുട്ടിയുടേതുപോലുണ്ടെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.
1990കളില്‍ വളരെ പ്രസിദ്ധമായിരുന്ന നിര്‍മ പരസ്യത്തിലെ പെണ്‍കുട്ടിയുടെ ചിത്രത്തിനോട് ചേര്‍ത്തുവച്ച് സ്വരയുടെ ചിത്രം കൊണ്ട് ട്രോളുകള്‍ എത്തികഴിഞ്ഞു. എന്നാല്‍ തനിക്കെതിരെ വന്ന ട്രോളുകളെ അതെ സെന്‍സില്‍ കൈകാര്യം ചെയ്യാന്‍ താരത്തിനു കഴിഞ്ഞു. ട്രോളര്‍മാരുടെ നിരീക്ഷണപാടവത്തെ അഭിനന്ദിച്ചുകൊണ്ട് സ്വര തന്നെ തന്നെകുറിച്ചുള്ള ട്രോള്‍ പങ്കുവയ്ക്കുകയും ചെയ്തു. ട്രോള്‍ തന്റെ കുട്ടികാലത്തെ സ്വപ്നം ഓര്‍മിപ്പിച്ചെന്നും. കുട്ടിയായിരുന്നപ്പോള്‍ തനിക്ക് നിര്മയിലെ പെണ്കുട്ടിയെപോലെ ആകണമെന്നായിരുന്നെന്നും താരം ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചു.
അടുത്ത മാസം ആദ്യം റിലീസ് ചെയ്യുന്ന വീരെ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിനായുള്ള പ്രമോഷണ് പരിപാടികളുടെ തിരക്കിലാണ് സ്വര ഇപ്പോള്‍. കരീന കപൂര്‍, സോനം കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Leave a Comment