സുഡുമോന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു… വില്ലന്‍ വേഷത്തില്‍ തിരിച്ച് വരവ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കൈവര്‍ന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രം ഒരുക്കിയ പാര്‍ത്ഥസാരഥിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍, സാമുവല്‍ റോബിന്‍സണ്‍ വില്ലനായിട്ടായിരിക്കും അഭിനയിക്കുക. സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക.

നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ഒരു ഫുട്ബോള്‍ കളിക്കാരന്റെ വേഷത്തിലാണ് സാമുവല്‍ എത്തിയത്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകനായി എത്തിയത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നോട് വംശീയ വിവേചനം കാണിച്ചുവെന്നും, തനിക്ക് അര്‍ഹിക്കുന്ന വേദനം നല്‍കിയില്ലെന്നും സാമുവല്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. നിര്‍മ്മാതക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നുവെങ്കിലും, പിന്നീട് സാമുവലിന് പണം നല്‍കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment