ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധിക!!! ഒപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും

സിനിമയിലാണ് ചുവട്‌വെച്ചതെങ്കിലും ആത്മസഖി എന്ന സീരിയലിലൂടെയാണ് നടി അവന്തിക പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഗര്‍ഭകാല ശുശ്രൂഷ ആവശ്യമായതിനാല്‍ ഇപ്പോള്‍ അവന്തിക അഭിനയത്തില്‍ നിന്നും ഒരു താത്കാലിക ഇടവേള എടുത്തിരിക്കുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ അനുഭവങ്ങളെ കുറിച്ചും നേടിയെടുക്കേണ്ടതായ സ്വപ്നങ്ങളെ കുറിച്ചും അവന്തിക തുറന്നു പറഞ്ഞിരിക്കുകയാണ്.

സിനിമയിലൂടെ തുടക്കം കുറിച്ച അവന്തിക ആത്മസഖി സീരിയലിലെ ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ തിരിച്ചറിയപ്പെട്ടത്. യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളില്‍ അവന്തിക അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും സിനിമയില്‍ തന്റെ കഴിവുകള്‍ തെളിയിക്കണമെന്നാണ് നടിയുടെ ആഗ്രഹവും സ്വപ്നവും. ലാലേട്ടനൊപ്പം അഭിനയിക്കുവാനുള്ള ആഗ്രഹവും അവന്തിക വെളിപ്പെടുത്തി.

”എനിക്ക് ലാലേട്ടനൊപ്പം അഭിനയിക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്. അദ്ദേഹം അഭിനയത്തിന്റെ ഒരു സര്‍വകലാശാല തന്നെയാണ്. കൂടാതെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക കൂടിയാണ്. നായകന്റെ നിഴലില്‍ നില്‍ക്കാതെ എന്റെ വെളിപ്പെടുത്തുവാന്‍ തക്ക റോളുകള്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാനും ഞാന്‍ തയ്യാറാണ്.”

pathram desk 1:
Related Post
Leave a Comment