വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തു നിന്ന് സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: വാര്‍ത്താ വിതരണമന്ത്രി സ്ഥാനത്തുനിന്നും സ്മൃതി ഇറാനിയെ മാറ്റി. സ്മൃതി ഇറാനിക്ക് ഇനി ടെക്സ്‌റ്റൈല്‍ വകുപ്പിന്റെ ചുമതലമാത്രമാണുണ്ടാവുക. രാജ്യവര്‍ധനന്‍ സിങിനാണ് വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല. ദേശീയ അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് സ്ഥാനചലനമെന്നാണ് റിപ്പോര്‍ട്ടുകള്‍

ധനകാര്യമന്ത്രിക്ക് ജെയ്റ്റിലിക്ക് വിശ്രമം അനിവാര്യമായ പശ്ചാത്തലത്തിലാണ് പിയൂഷ് ഗോയലിന് ധനമന്ത്രിയുടെ അധിക ചുമതല നല്‍കിയത്. നിലവില്‍ റെയില്‍വെ മന്ത്രിയാണ് പിയുഷ് ഗോയല്‍. ദേശീയ ചലചിത്രപുരസ്‌കാര വിതരണവുമായി മന്ത്രി സ്മൃതി ഇറാനി സ്വീകരിച്ച നിലപാടിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ഒരു മണിക്കൂര്‍ സമയം അനുവദിച്ചിട്ടും അത് എങ്ങനെ ഭംഗിയായി നടത്താമെന്നായിരുന്നില്ല മന്ത്രി ആലോചിച്ചത്. പകരം മന്ത്രിയുടെ ഷോയായി അവാര്‍ഡ് വിതരണ ചടങ്ങുമാറ്റുകയായിരുന്നു. സിനിമപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിന് പകരം ആവശ്യമുള്ളവര്‍ക്ക് വാങ്ങിപ്പോകാമെന്ന നിലപാടായിരുന്നു മന്ത്രി കൈക്കൊണ്ടത്. ഇതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

pathram desk 2:
Leave a Comment