സിനിമയിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന താരമാണ് അനുമോള്‍. വളരെ ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് ചുരിങ്ങിയ സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ കയറിപ്പറ്റാന്‍ അനുമോള്‍ക്ക് സാധിച്ചു. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ് പ്രൊജക്റ്റിലാണ് അനുമോള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
എല്ലാ പെണ്‍കുട്ടികളെയും പോലെ അച്ഛനാണ് തന്റെ ഹീറോയെന്ന് താരം പറയുന്നു. അച്ഛന്‍ ഒരു നാട്ടുരാജവിനെ പോലെയായിരുന്നു വീട്ടില്‍. അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണ്. ഇതു കൊണ്ട് സുഹൃത്തുക്കള്‍ തന്നോട് പറയുന്നത് അതൊരു മംഗലശ്ശേരി നീലകണ്ഠന്‍ ടൈപ്പാണെന്നാണ്. അങ്ങനെ ഒരാള്‍ എപ്പോഴും വരണമെന്നില്ല എന്നാണ്.
1995 ലാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. നാട്ടില്‍ ചെറിയ വഴക്ക് നടക്കുമ്പോള്‍ അച്ഛന്‍ അവരെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു. എന്നിട്ട് അവരോട് കാര്‍ഷെഡില്‍ വച്ച് തല്ലി തീര്‍ക്കാന്‍ പറയുമായിരുന്നു.
അമ്മ വെറും 28 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വിധവയായി മാറി. രണ്ടു പെണ്‍മക്കളെ വളര്‍ത്താന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. നല്ല ധൈര്യമുള്ള അമ്മ അതു പോലെ തന്നെ അത്യാവശ്യം സെന്‍സിറ്റീവുമാണ്. വീട്ടില്‍ വന്നാല്‍ അമ്മയെ മൈന്‍ഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയാല്‍ പോലും അമ്മയുടെ മുഖത്തെ ഭാവം മാറും. അതു പോലെ സെന്‍സിറ്റീവാണ്.
എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മകളായി അറിയപ്പെടാനാണ് ആഗ്രഹം. നടി എന്നതിനെക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് ഇവരുടെ മകള്‍ എന്ന മേല്‍വിലാസമാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment