തിരുവനന്തപുരം: കുപ്പിവെള്ളത്തെ വില കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനമിറക്കും. അവശ്യസാധന വിലനിയന്ത്രണ നിയമത്തിനുകീഴിലാക്കാനാണ് തീരുമാനം. വില ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാന്‍ വേണ്ടിയാണിത്. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വിളിച്ചുചേര്‍ത്ത കുപ്പിവെള്ള നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കേണ്ടിവരും. നിയമം ലംഘിച്ചാല്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നടപടിയെടുക്കാനുള്ള അധികാരമുണ്ടാകും.
മേയ് അവസാനത്തോടെ പുതിയ വില നിലവില്‍ വരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏപ്രില്‍ രണ്ടുമുതല്‍ ലിറ്ററിന് 12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ കുടിവെള്ള നിര്‍മാണക്കമ്പനികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിതരണക്കാരും വ്യാപാരികളും ആ തീരുമാനം അട്ടിമറിച്ചു. ഏതാനും കമ്പനികള്‍ തീരുമാനത്തോട് വിയോജിക്കുകയും ചെയ്തു. 12 രൂപയ്ക്ക് വിറ്റാല്‍ ലാഭം കുറയുമെന്നായിരുന്നു പരാതി. മിക്ക കമ്പനികളുടെയും കുപ്പിവെള്ളം ലിറ്ററിന് 20 രൂപയ്ക്കാണ് ഇപ്പോഴും വില്‍ക്കുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ നടപടി. തീരുമാനത്തിന് വ്യാപാരി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
Leave a Comment