അപ്പാനി ശരത് അച്ഛനാകാന്‍ പോകുന്നു!!! സന്തോഷം പങ്കുവെച്ച് താരം

ചുരുങ്ങിയ കാലം കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസില്‍ തുടങ്ങിയ അപ്പാനിയുടെ വിജയഗാഥ ഇപ്പോഴും തുടരുകയാണ്. സിനിമ നല്‍കിയ മധുരത്തിനൊപ്പം അപ്പാനി ശരത്തിന്റെ ജീവിതത്തിലേക്ക് ഇപ്പോഴിതാ ഒരു അതിമധുരം കൂടി കടന്നു വരാന്‍ പോകുന്നു. മറ്റൊന്നുമല്ല മലയാളക്കരയുടെ സ്വന്തം ‘അപ്പാനി’ ഒരു അച്ഛനാകാന്‍ പോകുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത ശരത് തന്നെയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഭാര്യ രേഷ്മയ്‌ക്കൊപ്പമുള്ള സീമന്തചടങ്ങുകളുടെ ചിത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

‘ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് തങ്ങള്‍ കടന്നു പോകുന്നത്. എന്റെ നല്ലപാതിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളിലൂടെ…’ശരത് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് കടന്നു വരുന്നതിനൊപ്പം ഒരു പിടി ചിത്രങ്ങളാണ് ശരതിന്റേതായി പുറത്തു വരാനുള്ളത്. സുദീപ് ഇ.എസ് സംവിധാനം ചെയ്യുന്ന ഭകോണ്ടസഭ ഈദ് റിലീസായെത്തും. മണിരത്‌നത്തിനൊപ്പമുള്ള ‘ചെക്ക ചിവന്ത വാനം’ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിന് തയ്യാറായിക്കഴിഞ്ഞു. വിശാലിന്റെ ‘സണ്ടക്കോഴി2വില്‍’ അഭിനയിച്ചു വരികയാണ് ശരത്.

pathram desk 1:
Related Post
Leave a Comment